ന്യൂഡൽഹി; ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം മിഗ് 21 തകർന്നു വീണ് മൂന്നു പേർ മരിച്ചു. രാജസ്ഥാനിലെ flight ഹനുമൻഗഡിൽ വീടിനു മുകളിലാണ് വിമാനം തകർന്നു വീണത്. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെ വിമാനം തകരുകയായിരുന്നു. മൂന്നു നാട്ടുകാർ മരിച്ചു, ഒരാൾക്ക് പരുക്കേറ്റു. സാധാരണക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. വിമാനം തകർന്നതിൻറെ കാരണം ഇനിയും വ്യക്തമല്ല. പൈലറ്റ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽനിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത്. രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5