
best online coaching for neet നീറ്റ് പരീക്ഷയ്ക്കൊരുങ്ങി കുവൈത്ത് ; ഹെൽപ് ഡെസ്ക് ഉടൻ സജ്ജമാകും
കുവൈത്ത് സിറ്റി: കുവൈത്തിലെ ഈ വർഷത്തെ നീറ്റ് പരീക്ഷ മേയ് ഏഴിന് നടക്കും. അബ്ബാസിയയിലെ best online coaching for neet ഇന്ത്യൻ എജുക്കേഷൻ സ്കൂളിൽ രാവിലെ 11.30ന് പരീക്ഷ ആരംഭിക്കും. രാജ്യത്തെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമുള്ള വിദ്യാർഥികളെ മാത്രമേ രജിസ്ട്രേഷൻ ഏരിയയിലേക്ക് പ്രവേശിപ്പിക്കൂ.പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്കുവേണ്ടി സ്കൂൾ പരിസരത്ത് ഹെൽപ് ഡെസ്ക് സജ്ജമാകും. വിദ്യാർഥികൾ രജിസ്ട്രേഷൻ ഡെസ്കിൽ രക്ഷിതാക്കളുടെ അടിയന്തര കോൺടാക്ട് നമ്പർ നൽകണമെന്നും അധികൃതർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ അറിയിച്ചു. പരീക്ഷക്ക് മുന്നോടിയായി കേന്ദ്ര പരീക്ഷ ഏജൻസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശനപരീക്ഷയാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)