kerala കുടുംബവഴക്കിനിടെ ഭാര്യ ഭർത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു

കൊല്ലം; കടയ്ക്കലിൽ ഭാര്യ ഭർത്താവിനെ അടിച്ചുകൊന്നു. കടയ്ക്കൽ വെള്ളാറവട്ടം സ്വദേശി സാജുവാണ് മരിച്ചത് kerala. ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൺവെട്ടി കൊണ്ടാണ് സജുവിനെ അടിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് ഒന്നരവർഷമായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. പ്രിയങ്കയും രണ്ടു മക്കളും അർ‌ത്തിങ്ങലിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. വാടകവീട്ടിലെത്തിയ സാജു പ്രിയങ്കയുമായി വാക്കുതർക്കം ഉണ്ടാവുകയും പ്രിയങ്കയെ മർദ്ദിക്കുകയുമായിരുന്നു. ഇതോടെ സഹികെട്ട പ്രിയങ്ക വീട്ടുമുറ്റത്തു കിടന്ന മൺവെട്ടിയെടുത്ത് സാജുവിന്റെ തലയ്ക്കടിച്ചു. തലയുടെ പിന്നിലാണ് അടിയേറ്റത്. സാജു ഉടൻ ബോധരഹിതനായി വീണു. തുടർന്ന് പ്രിയങ്ക തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസ് സാജുവിനെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സാജുവിനെതിരെ പതിനഞ്ചു ദിവസം മുൻപ് പ്രിയങ്ക കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തി വിട്ടയച്ചതാണ്. ഇതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും കലഹം ഉണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും. ഓച്ചിറയിലെ ഗ്യാസ് ഏജൻസി ജീവനക്കാരനാണ് മരിച്ച സാജു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

https://www.kuwaitvarthakal.com/2023/05/05/expat-malayali-died-in-uae-2/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version