കുവൈത്ത് സിറ്റി; രാജ്യത്ത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ജൂൺ 6 ചൊവ്വാഴ്ച നടക്കുമെന്ന് parliament അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തെ എല്ലാ സംസ്ഥാന സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടിക്ക് കിരീടാവകാശിയുടെയും മന്ത്രിസഭയുടെയും അംഗീകാരം കിട്ടിയിരുന്നു. ഇതുസംബന്ധിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5