പാരിസ്: ലയണൽ മെസ്സിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി. അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിനാണ് messi clothes താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിനു വേണ്ടി മെസിക്ക് കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല.സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറാണ് മെസ്സി. 2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പമാണ് മെസ്സി സൗദി സന്ദർശനം നടത്തിയത്. ഭാര്യ അന്റൊണേല റൊക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കുമൊപ്പം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മെസ്സി സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയായിരുന്നു. സൗദി യാത്രയ്ക്കായി മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നു. എന്നാൽ പിഎസ്ജി മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5