കുവൈത്ത് സിറ്റി; കുവൈത്തിൽ വേനൽച്ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത കൂടുതലെന്ന് vehicle കുവൈത്ത് ഫയർ ഫോഴ്സിന്റെ മുന്നറിയിപ്പ്.
വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങളിൽ വർഷം മുഴുവനും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ച് വേനൽക്കാലത്തിന്റെ തുടക്കത്തിൽ, വാഹനങ്ങൾക്ക് തീപിടിത്തം വർധിക്കുന്നതായി കാണുന്നു, ശൈത്യകാലത്തെ അപേക്ഷിച്ച് ചൂടുകാലത്ത് തീപിടുത്തങ്ങൾ ബാധിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് KFF ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വാഹനങ്ങൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട 6 സംഭവങ്ങളെങ്കിലും കെഎഫ്എഫ് കൈകാര്യം ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5