Posted By user Posted On

elephentപാതിമയക്കത്തിലും കുങ്കികളെ വിറപ്പിച്ചു, അവസാനം വരെ ചെറുത്തു നിൽപ്പ്; ഒടുവിൽ ചിന്നക്കനാലിനോട് യാത്ര പറഞ്ഞ് അരിക്കൊമ്പൻ

ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ elephent ദൗത്യം വിജയം. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് ലോറിയിൽ കയറ്റിയത്. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. നേരത്തെ അഞ്ച് മയക്കുവെടി വെച്ചാണ് ആനയെ മയക്കിയത്. മയക്കുവെടി വെച്ചതിന് പിന്നാലെ അരിക്കൊമ്പന്റെ നാല് കാലുകളിലും വടം കെട്ടിയിരുന്നു. പൂർണമായും മയങ്ങാത്തതിനാൽ വടം കെട്ടാനും ഏറെ സമയമെടുത്തു. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ അരിക്കൊമ്പൻ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിട്ടുണ്ട് ദൗത്യസംഘത്തിന്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റാൻ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനായി എന്നത് വിജയമാണ്.നേരത്തേ അരിക്കൊമ്പൻ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകൾ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പൻ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പൻ കുതറി മാറിയതോടെ പിന്നിൽ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീമും ചിതറിയോടുകയായിരുന്നു.ശനിയാഴ്ച ഉച്ചയോടെ ചോലവനങ്ങൾക്കിടയിൽവെച്ചാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ വെടിവെച്ചത്. ഒന്നിലേറെ മയക്കുവെടിവെച്ച ശേഷമായിരുന്നു ദൗത്യസംഘം അരിക്കൊമ്പനരികിലേക്ക് നീങ്ങിയത്. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു. വലിയ ശ്രമകരമായ ദൗത്യത്തിനൊടുവിൽ പിടികൂടിയ അരിക്കൊമ്പനെ ഇനി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടും. ഒൻപതുമണിയോടെ കൊമ്പനെ പെരിയാർ സങ്കേതത്തിലെത്തിക്കും. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ കുമളി പഞ്ചായത്തിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 7വരെയാണ് നിരോധനാജ്ഞ. പഞ്ചായത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *