വാഷിങ്ടൻ∙ പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ യുഎസ്സിൽ വിമാനം cheapo air തിരിച്ചിറക്കി. അമേരിക്കൻ എയർലൈൻസിൻറെ വിമാനമാണ് തിരിച്ചിറക്കിയത്. കൊളംബസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അരിസോണയിലെ ഫീനിക്സിലേക്ക് പറന്നുയർന്ന് 40 മിനിറ്റുകൾ കഴിഞ്ഞപ്പോൾ വിമാനത്തിൻറെ എഞ്ചിൻ ഭാഗത്ത് ഒരു പക്ഷി വന്ന് ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് തീ ഉയർന്നത്. വലതു വശത്തെ എൻജിനിൽ നിന്ന് തീയും പുകയും ഉയർന്നതിനാൽ അടിയന്തരമായി നിലത്തിറക്കാൻ കൊളംബസിലെ ജോൺ ഗ്ലെൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചു വിടുന്നതിന്റെ വിഡിയോ പുറത്തുവന്നു. തക്ക സമയത്ത് തിരിച്ചിറക്കിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനം പെട്ടെന്നു തന്നെ തിരിച്ചിറക്കാനായെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ പക്ഷി ഇടിക്കുമ്പോൾ വിമാനം ആയിരക്കണക്കിന് അടി ഉയരത്തിലായിരുന്നു. വിമാനം ഉയർന്ന് അല്പനേരം കഴിഞ്ഞപ്പോൾ എന്തോ ഇടിച്ചതായി തോന്നിയെന്നും വലിയ ശബ്ദം കേട്ടെന്നു പിന്നീട് യാത്രക്കാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ വിട്ടയച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn