കുവൈത്ത് സിറ്റി; കുവൈത്തിൽ റമസാനിൽ സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഷിഫ്റ്റ് part time സമ്പ്രദായം തുടരാൻ തീരുമാനം. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സമയം സേവനം ലഭ്യമാക്കുന്നതിനുമായിട്ടായിരുന്നു റമസാൻ മാസത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയത്. നിലവിൽ പെരുന്നാളിന് ശേഷവും ഇത് തുടരുമെന്ന് സിവിൽ സർവീസ് കമ്മിഷൻ (സിഎസ്‌സി) സുപ്രീം ട്രാഫിക് കൗൺസിലിനെ അറിയിച്ചിരിക്കുകയാണ്. ജോലി സമയം 3 ഷിഫ്റ്റുകളാക്കിയാണ് നിലവിൽ മാറ്റിയിരിക്കുന്നത്. ഷിഫ്റ്റ് സമ്പ്രദായം തുടരാൻ സാധിച്ചിട്ടില്ലെങ്കിൽ ജോലി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാക്കുന്നതും പരിഗണനയിൽ ഉണ്ട്. ഓരോ മന്ത്രാലയത്തിന്റെയും പ്രാധാന്യം അനുസരിച്ച് ജോലി അനുയോജ്യമായ വിധത്തിൽ സമയം ക്രമീകരിക്കാം. ഇതു സംബന്ധിച്ച് ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത്, വൈദ്യുതി-ജലം എന്നീ മന്ത്രാലയങ്ങളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നീ വകുപ്പ് മന്ത്രിമാരും ചർച്ച നടത്തുന്നുണ്ട്.
ഷിഫ്റ്റ് സമയം
∙രാവിലെ 8 മുതൽ
ഉച്ചയ്ക്ക് 2 വരെ
∙ഉച്ചയ്ക്ക് 12 മുതൽ
വൈകിട്ട് 6 വരെ
∙വൈകിട്ട് 4 മുതൽ
രാത്രി 10 വരെ
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn