law താമസ, തൊഴിൽ നിയമ ലംഘനം; കുവൈത്തിൽ 75 പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ, തൊഴിൽ നിയമ ലംഘകരായ 75 പ്രവാസികൾ പിടിയിൽ law. ഷുവൈഖ് ഇൻഡസ്ട്രയൽ ഏരിയ , ഖുറൈൻ മാർകറ്റ് എന്നിവിടങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 27 ഡെലിവറി ഡ്രൈവർമാർ ഉൾപ്പെടെ 75 പേരാണ് അറസ്റ്റിലായത്. .രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്. തൊഴിൽ, താമസ നിയമ ലംഘകർക്ക് എതിരെ രാജ്യ വ്യാപകമായി ആരംഭിച്ച സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് നടപടി എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. ഇതിനു പുറമെ വ്യാജ കമ്പനികളിൽ എത്തിയ തൊഴിലാളികൾ, ഗാർഹിക വിസയിയിൽ ഡെലിവറി ഡ്രൈവർ ആയി ജോലി ചെയ്യുന്നവർ എന്നിവർക്കെതിരെ പരിശോധന കർശനമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *