കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വൈകീട്ടു മുതൽ rain വെള്ളിയാഴ്ച രാവിലെ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പകൽ ആകാശം തെളിയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. തുടർന്ന് രാജ്യത്ത് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാവുകയും റോഡുകൾ അടച്ചിടുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയോടെയാണ് പലയിടങ്ങളിൽനിന്നും വെള്ളക്കെട്ട് പൂർണമായും നീക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR