കുവൈത്ത് സിറ്റി; വിമാനമാർഗം 10 കിലോഗ്രാം ക്രാറ്റോം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് dupixent വകുപ്പ് ഉദ്യോഗസ്ഥർ വിജയകരമായി പരാജയപ്പെടുത്തി.ഒരു ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ തപാൽ പാഴ്സലിൽ ഒരു കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതോടെയാണ് മയക്കുമരുന്ന് പിടികൂടാനായത്. അധികാരികളെ കബളിപ്പിക്കാൻ “സൗന്ദര്യവർദ്ധക വസ്തുക്കൾ” എന്ന് ലേബൽ ചെയ്താണ് ഈ പാർസൽ അയച്ചിരുന്നത്. സംശയം തോന്നിയതോടെ ഇത് വിശദമായി പരിശോധിച്ചപ്പോൾ പാർസലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 10 കിലോഗ്രാം ക്രാറ്റോം ഇൻസ്പെക്ടർ കണ്ടെത്തുകയായിപുന്നു. പിടികൂടിയ മയക്കുമരുന്ന് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR