കുവൈത്ത് സിറ്റി; കുവൈത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം kuwait expat. ഈജിപ്തുകാരാണ് മരിച്ച രണ്ട് പേരും. സാദ് അൽ അബ്ദുല്ലയിലെ പ്രാന്തപ്രദേശത്ത് കാർ ഇടിച്ചാണ് ഒരാൾ മരിച്ചത്. സംഭവത്തിൽ വാഹനം ഓടിച്ച കുവൈറ്റ് പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച പ്രവാസിയുടെ മൃതദേഹം തുടർ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി. നുവൈസീബ് റോഡിലെ പാലത്തിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR