expat ഭാര്യയ്ക്ക് വിവാ​ഹിതനായ മറ്റൊരാളുമായി അവിഹിത ബന്ധം, സമ്പാ​ദ്യം മുഴുവൻ ഭാര്യ വീട്ടുകാർ കൈക്കലാക്കി, മകളെ അകറ്റി; വിഷമം സഹിക്കാനാവാതെ പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

കായംകുളം: ഭാര്യയും ബന്ധുക്കളും തന്നെ ചതിച്ചെന്നും പണം തട്ടിയെടുത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് expat ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി മലയാളി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഇദ്ദേഹം മുൻപ് കുടുംബസമേതം സൗദിയിലായിരുന്നു. പിന്നീടാണ് ന്യൂസിലാൻഡിലേക്ക് ജോലിക്കായി പോയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും പറയുന്ന ഒരു വീഡിയോയും ബൈജു മരിക്കുന്നതിന് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തോളമായി ഇയാളുടെ ഭാര്യ മറ്റൊരു യുവാവുമായി അവിഹിത ബന്ധത്തിലായിരുന്നു. ഭാര്യ യുവാവിന് അയച്ച വാട്സപ്പ് മെസേജ് ബൈജു രാജു കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഭാര്യ ഇദ്ദേഹത്തോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം തെളിവ് സഹിതം ബൈജു വീഡിയോയിൽ കാണിക്കുന്നുണ്ട്. തന്റെ സമ്പാദ്യം മുഴുവൻ ഭാര്യയും അമ്മയും ചേർന്ന് തട്ടിയെടുത്തെന്നും തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്നും ബൈജു പറയുന്നു. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും അദ്ദേഹം പറയുന്നുണ്ട്. ഭാര്യയുടെ സഹോദരനാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിവെച്ചതെന്നും ഇയാൾ തന്നോട് വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ മുതൽ ഭാര്യയുമായും പ്രശ്നമായെന്നും, അളിയൻ ബ്ലേഡ് കമ്പനി നടത്തുകയാണെന്നും ബൈജു വീഡിയോയിൽ പറയുന്നു. ‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു വീഡിയോയിൽ ഇങ്ങനെയാണ് പറയുന്നത്. അദ്ദേഹത്തിൻറെ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോർട്ട് നമ്പർ അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയ പൂർണ വിവരങ്ങളും ബൈജു വീഡിയോയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും നിരവധി പേർ ബൈജുവിന്റെ നിസ്സഹായതയിൽ പ്രതികരിച്ച് രം​ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തെ കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy