കുവൈത്ത് സിറ്റി; നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെ കുവൈത്തിൽ ഹൃദയാഘാതം മുലം expat പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് കാട്ടിൽ പുരയിൽ ബഷീർ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ശനിയാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. 16 വർഷമായി പ്രവാസിയാണ് മരിച്ച ബഷീർ. കുവൈത്ത് സിറ്റിയിൽ പാചകക്കാരനായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഭാര്യ – നജ്‍മ. മക്കൾ – നഫ്‍സിന, ഷഹബാസ്, മരുമകൻ – മുനീർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR