കുവൈത്ത് സിറ്റി :കുവൈത്തിൽ 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ fees ഫീസ് വർദ്ധനവ് അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുതിയ മാർഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളിൽ പ്രവേശനം അനുവദിക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സാധുവായ താമസരേഖ ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾക്ക് പുതുതായി പ്രവേശനം നൽകണമെങ്കിൽ ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒന്നും രണ്ടും റൗണ്ടിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ വീണ്ടും രജിസ്റ്റർ ചെയ്യാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. കെ . ജി. ക്ളാസുകളിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 3 വയസ്സും 6 മാസവും യു.കെ . ജി. ക്ളാസുകളിലേക്ക് 4 വയസ്സും 6 മാസവുമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായ പരിധി 5 വയസ്സും 6 മാസവും പൂർത്തിയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR