കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് കേരളത്തിൽ നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചൽ എന്നിവിടങ്ങളിൽ മാസപ്പിറ കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തുടങ്ങിയവർ അറിയിച്ചു. നാളെ മുതൽ ഇനിയുള്ള ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue