Posted By user Posted On

kuwait policeകുവൈത്തിൽ മരുഭൂമിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി

കുവൈറ്റ് സിറ്റി: കുവൈത്തിലെ മരുഭൂമിയിൽ വച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി പൊലീസിൽ കീഴടങ്ങി kuwait police. എട്ടാം റിംഗ് റോഡ് പദ്ധതിയുടെ മെയിൻ ലാന്റിലെ അൽതാനി മരുഭൂമിയിൽ വച്ചാണ് കുവൈത്ത് പൗരൻ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ഉമ്മുൽ-ഹൈമാൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സംഭവം പോലീസിനെ അറിയിച്ചതിനെത്തുടർന്ന്, കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോലീസിനെ പ്രതി കൊണ്ടുപോകുകയും ചെയ്തു. പോലീസും ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരും ഇരയുടെ മൃതദേഹം കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കുകയും പ്രതിയെ ചോദ്യം ചെയ്യലിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *