കുവൈറ്റിൽ ജനറൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കാറിനുള്ളിൽ കടത്താൻ ശ്രമിച്ച ഒരു മില്യൺ കുവൈറ്റ് ദിനാർ പിടിച്ചെടുത്തു. പണം കാറിന്റെ ഡ്രഗ് ഡോർ, റൂഫ്, നടുവിലെ സീറ്റുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ജനറൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വ്യക്തമായി അറിയിച്ചു. അറസ്റ്റ് ചെയ്തയാൾ ചോദ്യം ചെയ്യലിൽ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുകയും, രേഖകൾ ഹാജരാക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നതിൽ വൈദഗ്ത്യം ഉള്ള ഒരു കമ്പനിയിൽ സ്വന്തം പണം നിക്ഷേപിച്ചാണ് ഈ തുകകൾ ഇയാൾ നേടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue