കുവൈത്ത് സിറ്റി : ചില ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം വെട്ടിക്കുറയ്ക്കുവാൻ oil price bloomberg കുവൈത്ത് ഒരുങ്ങുന്നതായി വിവരം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഈ തീരുമാനം ബാധിച്ചേക്കുമെന്നാണ് സൂചന. ഒരു അന്താരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 2023 അവസാനത്തോടെ അൽ സൂർ റിഫൈനറി പ്രവർത്തനങ്ങൾ പൂർണ്ണ തോതിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.എണ്ണ വിതരണവുമായി ബന്ധപ്പെട്ട കരാറുകൾ ഈ മാസത്തോടെ അവസാനിക്കുകയാണ്. ഇതോടെ അടുത്ത മാസം മുതൽ പുതിയ കരാർ വേണ്ടി വരും. ഈ കരാറിൽ ഇന്ത്യ ഉൾപ്പെടേ ചില ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ബ്ലൻഡ് ക്രൂഡ് വിതരണം കുറച്ചേക്കുമെന്നാണ് വിവരം. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ പി സി) അധികൃതർ ഇതിനകം ഈ വിവരം ബന്ധപ്പെട്ട രാജ്യങ്ങളെ ധരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പ്രതിദിനം ഇരുപതിനായിരം ബാരലിന്റെ കുറവാണ് ഉണ്ടാകുക. ഇത് പ്രതിസന്ധിയിലേക്കും ഇന്ധന വില വർദ്ധനവിനും കാരണമായേക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue