കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി kuwait police പരാതി. ഫിലിപ്പീൻസ് യുവതിയെ വീട്ടിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വ്യക്തി തനിക്ക് നല്ല ശമ്പളമുള്ള ഒരു ജോലി നൽകാമെന്ന് പറഞ്ഞെന്നും ഇത് പ്രകാരം അയാൾ പറഞ്ഞ സ്ഥലത്തെത്തിയ യുവതിയെ പ്രതി മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്നും ഫർവാനിയ പൊലീസിവ് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെ അയാളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒരു വീടിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue