ജിദ്ദ: കുവൈത്തിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ ഉംറ നിർവഹിക്കാൻ വന്നു കൊണ്ടിരിക്കേ expat റോഡപകടത്തിൽ മരിച്ച പ്രവാസി ഉംറ തീർത്ഥാടകരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. രാജസ്ഥാനികളായ തീർത്ഥാടകരായ ഷമീം ഫക്രുദ്ദീൻ (56), അബ്ബാസ് മുസ്തഫ ബില്ലാഹ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് ഏതാണ്ട് അറുപത് കിലോമീറ്റർ അകലെയുള്ള ഖബറിടത്തിൽ അടക്കം ചെയ്തത്. റിയാദ്-മദീന എക്സ്പ്രസ് റോഡിൽ നബ്ഹാനിയ്യയിൽ വെച്ചാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു സംഘം യാത്ര തിരിച്ചത്. ഇതിൽ ഒരു കാറാണ് അപകടത്തിൽ പെട്ടത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue