കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, ഫെബ്രുവരി 23 വ്യാഴാഴ്ച മുതൽ national day ഫെബ്രുവരി 26 വരെ നിരവധി പരിപാടികളോടെ കുവൈത്ത് ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.വാണിജ്യ വ്യവസായ മന്ത്രിയുടെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി മാസെൻ അൽ നഹെദിന്റെയും മേൽനോട്ടത്തിൽ ലിബറേഷൻ ടവറിന്റെ 150-ാം നിലയിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. ലിബറേഷൻ ടവറിലെ ആഘോഷങ്ങൾ രണ്ട് ഷിഫ്റ്റുകളിലായിരിക്കും നടക്കുക, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ഷിഫ്റ്റ് മന്ത്രാലയങ്ങൾക്കും സർക്കാർ, നയതന്ത്ര സ്ഥാപനങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നതാണ്. രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് ആയിരിക്കും പ്രവേശനം.150 മീറ്റർ ഉയരത്തിലുള്ള ടവർ സന്ദർശിക്കാനാണ് ഇതിലൂടെ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നത്, കൂടാതെ ടവറിലെ മറ്റ് നിരവധി പ്രവർത്തനങ്ങൾ കാണാനും കഴിയും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1