കുവൈറ്റ്: കുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു.expat കോട്ടയം അയ്മനം പൗവ്വത്ത് ഹരികുമാർ ആണ് അബ്ബാസിയയിലെ താമസസ്ഥലത്ത് നിന്ന് വീണ് മരിച്ചത്. 50 വയസ്സായിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം ബാൽക്കണിയിൽ വിശ്രമിക്കുന്നതിനിടെ കൈവരിയിൽ നിന്നും പിടിവിട്ട് താഴെ വീഴുകയായിരുന്നു. അഹമ്മദി അൽ സയാനി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അയ്മനം പൗവ്വത്ത് എൻ. കുമാരൻ നായരുടെ മകനാണ്. പരിപ്പ് മണപ്പുഴയിൽ ചന്ദ്രശേഖര പണിക്കരുടെ മകൾ ജ്യോതിയാണ് ഭാര്യ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1