കുവൈത്ത് സിറ്റി : കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്. അവധി ദിനത്തോട് അനുബന്ധിച്ച് winter wonderland tickets നിരവധി പേരാണ് ഇവിടെയെത്തിയത്. രണ്ട് ദിവസമായി രാജ്യത്ത് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത് ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് വിന്റർ വണ്ടർലാന്റിലേക്ക് ആളുകളെത്തുന്നത്.
അടുത്ത ആഴ്ച ഫെബ്രുവരി 25, 26 ദിവസങ്ങളിൽ നടക്കുന്ന ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ കാത്തിരിപ്പിനിടയിലാണ് ഈ ആഴ്ചത്തെ വാരാന്ത്യ അവധികൾക്കൊപ്പം ഞായറാഴ്ച ഇസ്രാ’അ, മി’അറാജ് ദിന അവധി ദിനവും എത്തിയത്. ദേശീയ ദിന അവധി ചെലവഴിക്കുവാൻ വിദേശത്തേക്ക് പോകുന്നവരാണ് ഈ അവധി ദിനങ്ങൾ വിന്റർ വണ്ടർലാന്റിൽ എത്തിയത്. കുവൈത്തിൽ പുതുതായി സ്ഥാപിച്ച വിന്റർ വണ്ടർലാന്റിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി വിനോദ, ഉല്ലാസ ഗെയിമുകളും സാഗ്രികളും കുട്ടികളെയും കുടുംബങ്ങളെയും ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. മുമ്പില്ലാത്ത വിധത്തിൽ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നേരത്തെതിൽ നിന്നും വ്യത്യസ്തമായി പ്രവേശന ടിക്കറ്റ് ഓൺ ലൈൻ വഴി എളുപ്പത്തിൽ കിട്ടുന്നുമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1