കുവൈത്ത് സിറ്റി: കുവൈത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർത്ത് ഗ്രീൻ ഐലൻഡ് സംഘടിപ്പിച്ച drones for sale ദേശീയ ദിനാഘോഷ പരിപാടികൾ വ്യത്യസ്തമായി. ആകാശത്ത് വർണക്കുത്തുകൾകൊണ്ട് തീർത്ത അമീറും കിരീടാവകാശിയും സമുദ്രത്തിനടിയിലെ മീനും മുത്തുച്ചിപ്പികളും മരുഭൂമിയുടെ പശ്ചാത്തലത്തിൽ നീങ്ങുന്ന ഒട്ടകങ്ങൾ എന്നിവ കാഴ്ചക്കാരുടെ കണ്ണിന് അത്ഭുതക്കാഴ്ചയായി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങൾ കൈയടിച്ചാണ് ആളുകൾ സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ടവറിന് സമീപവും ഡ്രോണുകളുടെ പ്രകടനം സംഘടിപ്പിച്ചു. 2000ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ വിവിധ രൂപങ്ങൾ ആകാശത്ത് തീർത്തത്. രൂപങ്ങൾക്കൊപ്പം വിവിധ എഴുത്തുകളും ചിഹ്നങ്ങളും ദേശീയ പതാകയുമൊക്കെ ആകാശത്ത് തെളിഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1