ബിഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനങ്ങൾ നേടി പ്രവാസി ഇന്ത്യക്കാർ. ഫെബ്രുവരി big ticket official website രണ്ടാമത്തെ ആഴ്ച്ചത്തെ വിജയികളിൽ യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ബിഗ് ടിക്കറ്റ് ഫെബ്രുവരിയിൽ എല്ലാ ആഴ്ച്ചയിലും നടത്തുന്ന നറുക്കെടുപ്പിൽ AED 100,000 വീതം മൂന്നു പേർക്ക് നേടാനാകും. ഇന്ത്യക്കാരനായ ദീപു ബാലൻ കെ ആണ് AED 100,000 നേടിയ വിജയി. 12 വർഷമായി ദീപു ദുബായിലാണ് താമസം. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ദീപു ആറ് സഹപ്രവർത്തകർക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുത്തത്. ഇന്ത്യൻ പൗരനായ രഞ്ജിത് കുമാർ ആണ് രണ്ടാമത്തെ വിജയി. ദീർഘകാലം ദുബായിൽ ഉണ്ടായിരുന്ന ബിഗ് ടിക്കറ്റിൽ സ്ഥിരമായി ഭാഗ്യം പരീക്ഷിച്ചിരുന്ന ഭാര്യാപിതാവിൽ നിന്നാണ് രഞ്ജിത് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. സോഫ്റ്റ് വെയർ എൻജിനീയറായ രഞ്ജിത് കുടുംബാംഗങ്ങൾക്കൊപ്പമാണ് ടിക്കറ്റ് എടുക്കാറുള്ളത്. മൂന്നു വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത് വരെ ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നുമാണ് രഞ്ജിത് പറയുന്നത്.വാലൻറൈൻസ് ഡേയിൽ വാങ്ങിയ ബിഗ് ടിക്കറ്റിലൂടെയാണ് ഫിലിപ്പീൻസ് പൗരനായ വില്യം റോഡ്രിഗസ് AED 100,000 സ്വന്തമാക്കിയത്. കഴിഞ്ഞ 15 വർഷമായി ഖത്തറിൽ ഒരു എക്സിക്യൂട്ടീവ് ഡ്രൈവറായി ജോലി നോക്കുകയാണ് അദ്ദേഹം. യൂട്യൂബിൽ എല്ലാ മാസവും ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പ് വില്യം കാണാറുണ്ട്. ഇതേത്തുടർന്നാണ് ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. എല്ലാ മാസവും 12 സഹപ്രവർത്തകർ ചേർന്നാണ് ടിക്കറ്റ് എടുക്കാറ്. ഒരു വർഷമായി ടിക്കറ്റ് എടുക്കുന്നു. ബിഗ് ടിക്കറ്റിലൂടെ ലഭിച്ച സമ്മാനത്തുക നാട്ടിലേക്ക് അയക്കുമെന്നാണ് വില്യം റോഡ്രിഗസ് പറയുന്നത്. ഫെബ്രുവരി 28വരെ ഫെബ്രുവരി മാസത്തിനെ നറുക്കെടുപ്പിലേക്ക് www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1