കുവൈത്ത് സിറ്റി: എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്. ഈ വർഷത്തോടെ ലോകത്തിലെ oil price bloomberg ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ സൂർ റിഫൈനറി പൂർണശേഷിയുടെ പകുതി ഉൽപാദനം കൈവരിക്കുന്നതോടെയാണ് രാജ്യത്ത് എണ്ണ ഉൽപാദനം വർധിക്കുക. ഇതോടെ രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ കണക്ക് 1.05 ദശലക്ഷം ബാരലായി ഉയരും. 2018 ലാണ് അൽ സൂർ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. പ്രതിദിനം 6,15,000 ബാരൽ ഉൽപാദനശേഷിയുള്ള റിഫൈനറിയാണിത് . ഇന്ത്യൻ കമ്പനിയായ എസ്സാർ ഉൾപ്പെടുന്ന അന്താരാഷ്ട്ര കൺസോർട്ട്യമാണ് നിർമാണം നടത്തുന്നത്. അൽ സൂർ റിഫൈനറി പൂർത്തിയാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും. 2024 ഓടെ ഇന്ധന കയറ്റുമതി മൂന്ന് മടങ്ങിലധികം വർധിപ്പിക്കാനും കുവൈത്ത് പദ്ധതിയുന്നതായാണ് ഫിച്ച് സൊല്യൂഷൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1