കുവൈത്ത് സിറ്റി; കുവൈത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രവാസിയടക്കം മൂന്ന് പേർ പിടിയിൽ chemotherapy drugs. ഒരു ഈജിപ്ത് സ്വദേശിയും, രണ്ട് കുവൈറ്റ് പൗരന്മാരുമാണ് പിടിയിലായത്. സാൽമിയ, ബ്‌നീദ് അൽ ഗാർ, ജിലീബ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 3.5 കിലോ ഹാഷിഷ്, ഷാബു, 350 മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിയിലായവരിൽ നിന്ന് കണ്ടെടുത്തു. പിടിയിലായവർക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1