primaryകുവൈത്തിലെ സ്ക്കൂളുകളിലെ സുവിശേഷം പഠിപ്പിൽ; വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റ് സിറ്റി:കുവൈറ്റിലെ സ്ക്കൂളുകളിലെ സുവിശേഷം പഠിപ്പിക്കലുമായി ബന്ധപ്പെട്ട് വിശദീകരണവുമായി primary വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഒരു സ്കൂളും ക്രിസ്തുവിന്റെ സുവിശേഷം പഠിപ്പിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. പ്രാദേശിക മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കുവൈറ്റിലെ ഒരു വിദേശ സ്‌കൂൾ വിദ്യാർത്ഥികളെ ക്രിസ്തുവിന്റെ സുവിശേഷം പഠിപ്പിക്കുകയും സ്‌കൂൾ റേഡിയോയിലൂടെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന വാർത്ത നേരത്തെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി രം​ഗത്തെത്തിയത്. ഇതു സംബന്ധിച്ച് രക്ഷിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം, ബന്ധപ്പെട്ട സ്‌കൂൾ പരിശോധിക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സൂപ്രണ്ടുമാർ സ്‌കൂൾ സന്ദർശിച്ചപ്പോഴും ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy