Cheapo Airവിമാനത്തിന്റെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ചു, ജീവനക്കാർ അറിഞ്ഞത് പുക ഉയർന്നതോടെ; മലയാളി യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി: വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച മലയാളി യാത്രക്കാരൻ അറസ്റ്റിൽ. തൃശൂർ മാള cheapo air സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ് ജി 17 വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. വിമാനം പറക്കുന്നതിനിടെ ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധിച്ചത്. പിന്നാലെ സുകുമാരനെ ജീവനക്കാർ തടയുകയും ചെയ്തു. തുടർന്ന് വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ 62കാരനായ പ്രതിയെ കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതി പ്രകാരം നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് സിഗരറ്റുകളും ലൈറ്ററും കണ്ടെടുത്തു. പ്രതിക്കെതിരെ കേസെടുത്തു. പിന്നീട് ഇയാളെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version