Posted By user Posted On

sahel appകുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു; സഹേൽ ആപ്പിൽ കൂടുതൽ സർവീസുകൾ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു sahel app. ഇതിന്റെ ഭാ​ഗമായി സ​ഹേ​ൽ ആ​പ്പി​ൽ ഇനി കൂടുതൽ സർവീസുകൾ ലഭിക്കും. രാ​ജ്യ​ത്തെ ഷോ​പ്പു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇനി ആപ്പിൽ ലഭിക്കും. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാണ് സ​ഹേ​ൽ ആ​പ്പി​ൽ ഇവ ല​ഭ്യ​മാ​കു​ക. വാ​ണി​ജ്യ മ​ന്ത്രാ​ല​യം ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അ​റി​യി​ച്ചത്. മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​പ​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ൾ​ക്കാ​യി​രി​ക്കും സ​ർവി​സ് ല​ഭിക്കുക. ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഓ​ൺലൈ​ൻ വ​ഴി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ഇ​തി​നാ​ൽ ക​മ്പ​നി​യു​ടെ വാ​ണി​ജ്യ ര​ജി​സ്റ്റ​റി​ൽ ചേ​ർ​ത്ത ഇ-​മെ​യി​ൽ അ​ഡ്ര​സും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റും ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ബന്ധപ്പെട്ടവർക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം നൽകി. നിലവിൽ സഹേൽ ആപ്പിൽ നി​ല​വി​ൽ വി​വി​ധ സ​ർക്കാ​ർ വ​കു​പ്പു​ക​ളു​ടെ 141ഓ​ളം ഇ-​സേ​വ​ന​ങ്ങ​ളാണ് കിട്ടുന്നത്. സ​ർക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളെ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. നി​ല​വി​ൽ സ​ഹേ​ൽ ആ​പ്പി​ൽ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം വ​രി​ക്കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *