neuro surgeon നിശ്ചിത ഫീസ് ഈടാക്കാതെ പ്രവാസികളെ ചികിത്സിച്ചു; ഡോക്ടർമാർക്കെതിരെ നടപടിയുമായി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി; നടപടി ക്രമങ്ങൾ പാലിക്കാതെയും നിശ്ചിത ഫീസ് ഈടാക്കാതെയും പ്രവാസി രോഗികൾക്ക് neuro surgeon വൈദ്യപരിശോധനയും എക്‌സ്-റേയും നടത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യ മന്ത്രാലയം (MoH) അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്. ഒരു പ്രാദേശിക ദിന പത്രമാണ് ഇതി സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഫീസില്ലാതെ ചികിത്സിച്ചവരുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും നടപടിയിൽ ഉൾപ്പെടും. റിപ്പോർട്ട് അനുസരിച്ച്, രോഗി സേവനത്തിന്റെ ബിൽ അടയ്ക്കാതെ മെഡിക്കൽ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിച്ചതായി MoH ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം. ചില ഡോക്ടർമാർ, പ്രവാസികളായ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും ആവശ്യമായ ഫീസ് നൽകാതെ സേവനം ഉപയോഗിക്കാൻ അനുവദിച്ചെന്നാണ് കണ്ടെത്തൽ. നിയമലംഘനം നടത്തുന്ന ഡോക്ടർമാർക്കെതിരെ മന്ത്രാലയത്തിനകത്തെ അന്വേഷണത്തിന് റഫർ ചെയ്യുകയോ ഈ ഡോക്ടർ ആവർത്തിച്ച് ലംഘനം നടത്തിയതായി കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയോ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy