കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി expat യുവതി മരിച്ചു. കൊട്ടാരക്കര സ്വദേശി അനു ഏബൽ ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ലുലു എക്സ്ചേഞ്ച് സെൻറർ കസ്റ്റമർ കെയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിലുള്ള ലുലു സെൻററിലെ ജോലി കഴിഞ്ഞ് മടങ്ങവേ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ ഐ.സി.യുവിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: ഏബൽ രാജൻ. പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg