കുവൈറ്റിൽ തിങ്കളാഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയോടെ ഇത് ക്രമേണ വർധിച്ച് weather station ബുധനാഴ്ച രാവിലെ വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച മുതൽ മഴയ്ക്കുള്ള സാധ്യത ക്രമേണ വർദ്ധിക്കുമെന്നും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബുധനാഴ്ച രാവിലെ വരെ മഴ ശക്തമായിരിക്കുമെന്നും ഡിപ്പാർട്ട്‌മെന്റിലെ നാവിഗേഷനൽ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി അമീറ അൽ-അസ്മി പറഞ്ഞു. തിങ്കളാഴ്ച താപനില നേരിയ രീതിയിൽ ഉയരുമെന്നും ബുധനാഴ്ച വീണ്ടും കുറയുമെന്നും പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. മഴയ്ക്ക് ശേഷം ബുധനാഴ്ച പകൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും അമീറ അൽ-അസ്മി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg