കുവൈറ്റ് സിറ്റി: ഉത്പന്നങ്ങളുടെ വില വർധിപ്പിക്കണമെന്നുള്ള കമ്പനിയുടെ ആവശ്യം തള്ളിയതിനെ തുടർന്ന് സാധനങ്ങൾ നൽകുന്നത് ചില കമ്പനികൾ നിർത്തി വച്ചതായി കുവൈറ്റിലെ price കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ മേധാവി അലി അൽ ഫഹദ്. വില വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഫെഡറേഷന്റെ അംഗീകാരമില്ലാതെ ഒരു കമ്പനിക്കും ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വർധിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ചില ഉത്പന്നങ്ങളുടെ വില കൂട്ടാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അൽ മരായ് കമ്പിയുടെ എല്ലാ ഉത്പന്നങ്ങളുടെയും വിൽപന നിർത്തുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg