കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി വനിത women expat ലൈംഗികാതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്. പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്. ലൈംഗികാതിക്രമത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം സാൽമി റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫിലിപ്പീൻസ് സ്വദേശിനിയായ 35കാരിയുടെ മൃതദേഹമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ
നിയമനടപടി സ്വീകരിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX