Posted By user Posted On

winter wonderlandഒരു ലക്ഷം സന്ദർശകർ; കുവൈത്ത് വിന്റർ വണ്ടർ ലാന്റിന് പുതിയ നേട്ടം

കഴിഞ്ഞ ഡിസംബറിൽ കുവൈത്തിൽ ആരംഭിച്ച വിന്റർ വണ്ടർലാൻഡ് പദ്ധതിക്ക് ഇതുവരെ 100,000 സന്ദർശകരെ winter wonderland ലഭിച്ചതായി ടൂറിസം എന്റർപ്രൈസസ് കമ്പനി സിഇഒ ഫദേൽ അൽ-ദോസരി പറഞ്ഞു. പദ്ധതിയിലേക്കുള്ള സന്ദർശകരുടെ എണ്ണം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 10,000 സന്ദർശകരായി വർധിച്ചു. സാധാരണ പ്രവൃത്തിദിവസങ്ങളിൽ പ്രതിദിനം 6,000 ടിക്കറ്റുകൾ വിറ്റുപോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തിരക്ക് നിയന്ത്രിക്കാൻ പ്രതിദിനം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. വിന്റർ വണ്ടർലാൻഡ് കുവൈത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.winterland.kw) വഴി പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. പദ്ധതിയിൽ 40 ഓളം വ്യത്യസ്ത ഗെയിമുകൾ ഉൾപ്പെടുന്നു. കൂടാതെ കുവൈത്തികൾ നിയന്ത്രിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്ക് 100 ലധികം അവസരങ്ങളും പദ്ധതി നൽകുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *