കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനം വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. 20 വയസ്സുള്ള kuwait police കുവൈത്ത് പൗരനാണ് മരിച്ചതെന്നാണ് വിവരം. അൽ വഫ്രയിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഫാമിന്റെ വേലിയിൽ ഇടിച്ച് നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്നാണ് വിവരം. ആഭ്യന്തരമന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX