കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറിയർ കമ്പനികളുടെ പേരിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്. അരാമെക്സ്, ഡി.എച്ച്.എൽ cyber threat intelligence എന്നിവയുടെയും പേരുകളിൽ വ്യാപകമായ സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതായാണ് വിവരം. അതോടൊപ്പം തന്നെ, കമ്മ്യൂണിക്കേഷൻ, സാമ്പത്തിക മന്ത്രാലയങ്ങളുടെ പേരുകളിലും തട്ടിപ്പ് നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രമുഖ കൊറിയർ കമ്പനികളുടെയും കമ്മ്യൂണിക്കേഷൻ, ധന മന്ത്രാലയങ്ങളുടെയും പേരിൽ വ്യാജമായി നിർമ്മിച്ച ലിങ്കുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ആളുകളെ വലയിലാക്കുന്നത്. ഈ മെയിൽ അല്ലെങ്കിൽ എസ്. എം. എസ്. സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ ഇരകളെ കുടുക്കുന്നത്. പിന്നാലെ അയക്കുന്ന ഒ. ടി. പി. നമ്പർ കൈക്കലാക്കി ഉപഭോക്താക്കളുടെ ബാങ്ക് അകൗണ്ടുകളിൽ പ്രവേശിച്ച് ലഭ്യമായ തുക പിൻ വലിക്കുകയും ചെയ്യും. നിങ്ങളുടെ പേരിൽ ഒരു പാർസൽ എത്തിയിട്ടുണ്ടെന്നും അവ സ്വീകരിക്കുന്നതിനു ലിങ്കിൽ ക്ലിക്ക് ചെയ്ത് 1.5 ദിനാർ അടയ്ക്കണമെന്നും ആവശ്യപ്പെടുകയാണ് ഇവരുടെ രീതി. ഇതിന് പിന്നാലെയാണ് പണം തട്ടിയെടുക്കുന്നത്. കേവലം ഒന്നര ദിനാർ മാത്രമാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത് എന്നതിനാലാണ് പലരും തട്ടിപ്പിൽ വീഴുന്നതും. എന്നാൽ ഒ. ടി. പി. നമ്പർ കയ്യിലാകുന്നതോടെ അകൗണ്ടിലുള്ള പരമാവധി തുകയാണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് ദിനാറിന്റെ തട്ടിപ്പുകൾ നടന്നതായാണ് വിവരം. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതർ സൈബർ കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നൽകിയിട്ടുണ്ട്. ഉപഭോക്താക്കളെ തെറ്റി ദ്ധരിപ്പിക്കുന്ന തരത്തിൽ പ്രമുഖ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ ഇത്തരത്തിൽ ലഭിക്കുന്ന അജ്ഞാത ലിങ്കുകളോടു പ്രതികരിക്കരുതെന്നും, ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ദർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX