റിയാദ്: താമസസ്ഥലത്ത് ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം ചെറുകര expat കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയിലാണ് സംഭവം. മുഹമ്മദലിയെ കുത്തിയ സഹപ്രവർത്തകൻ കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ പ്രതിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) ആണ് കൊലപ്പെടുത്തിയത്. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ആറുവർഷമായി ജുബൈൽ ‘ജെംസ്’ കമ്പനയിൽ ജീവനക്കാരനായിരുന്നു മുഹമ്മദലി. ചെന്നൈ സ്വദേശിയായ മഹേഷും അഞ്ചുവർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കൾ ഉണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX