കുവൈത്ത് സിറ്റി; കുവൈത്തിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 4,026 ട്രാഫിക് നിയമലംഘനങ്ങൾ. സുരക്ഷയും spin shoes ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താനും നിയമലംഘകരെ പിടികൂടാനുമുള്ള ട്രാഫിക് വിഭാഗത്തിന്റെ പരിശോധനയ്ക്കിടെയാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ട്രക്കുകളുടെ ലംഘനങ്ങൾ, ടാക്സികൾ, എക്‌സ്‌ഹോസ്റ്റ് ശബ്‌ദങ്ങൾ, ജനാലകളുടെ ടിൻറിംഗ് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX