കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൈസ്കൂൾ പരീക്ഷ പേപ്പർ ചോർന്ന കേസിൽ 14 പുതിയ പ്രതികളെ ജയിലിൽ jail അടക്കാൻ പബ്ലിക് പ്രോസിക്യൂഷൻ തീരുമാനിച്ചു. നാലു വനിതകളും ഇതിൽ ഉൾപ്പെടും. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിചെയ്യുന്നവരാണ് പ്രതികൾ എല്ലാവരും. ഇവരെ സെൻട്രൽ ജയിലിലേക്ക് അയച്ചതായാണ് വിവരം. ചോദ്യപേപ്പർ ചോർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇതേ കേസിൽ നേരത്തെ പിടിയിലായ അധ്യാപകർ ഉൾപ്പടെയുള്ള ആറു പ്രതികളുടെ കസ്റ്റഡി തുടരാൻ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള പ്രതികളെ ജയിലിലേക്ക് മാറ്റിയത്. വിദ്യാർഥികളിൽനിന്ന് പണം വാങ്ങി പ്രതികൾ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ചോദ്യങ്ങൾ പങ്കുവെച്ചെന്നാണ് കേസ്. പരീക്ഷകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തരത്തിൽ ചോദ്യങ്ങൾ പങ്കുവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽനിന്ന് വരവിൽ കവിഞ്ഞ പണവും കണ്ടെത്തിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX