cheapo airഇന്ത്യയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി; വിമാനം ഉസ്‌ബെക്കിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു

റഷ്യയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി. റഷ്യയുടെ അസുർ എയറിന്റെ AZV2463 എന്ന വിമാനത്തിനാണ് സുരക്ഷാ ഭീഷണിയുള്ളതായി സന്ദേശം ലഭിച്ചത് cheapo air. അസുർ എയറിന് മോസ്‌കോ-ഗോവ റൂട്ടിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. ഇന്ത്യയുടെ വിമാന അതിർത്തിയിലേക്ക് വിമാനം എത്താൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇത്തരത്തിലുലൊരു ഭീഷണി ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് അസുർ എയറിന്റെ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഗോവ ദബോലിമിലെ എയർപോർട്ട് ഡയറക്ടരുടെ ഓഫീസിലേക്ക് ഇമെയിൽ ലഭിച്ചത്.ആ സമയത്ത് വിമാനം പാകിസ്താന്റെ വ്യോമയാന അതിർത്തിക്കുള്ളിലായിരുന്നു. എന്നാൽ വിവരം ലഭിച്ച ഉടൻ തന്നെ പൈലറ്റ് വിമാനം ഉസ്‌ബെക്കിസ്താനിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. അഫ്ഗാനിസ്ഥാന് സമീപമാണ് വിമാനം ഇറക്കിയത്. രണ്ട് നവജാത ശിശുക്കൾ ഉൾപ്പെടെ 238 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സരുക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം തിരിച്ച് ​ഗോവയിലേക്ക് എത്തിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ജനുവരി ഒമ്പതിനും അസൂർ എയർലൈൻസിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശം വന്നിരുന്നു. ആ സമയം റഷ്യയിലെ അസൂർ എയർ ഓഫീസിലാണ് ബോംബ് ഭീഷണി സന്ദേശം കിട്ടിയത്. തുടർന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോയ വിമാനത്തെ അടിയന്തിരമായി ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. തുടർന്ന് പരിശോധന പൂർത്തിയാക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy