കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ മേഖലയിൽ കൂടുതലും ജോലി ചെയ്യുന്നത് ഇന്ത്യക്കാരായ പ്രവാസികളെന്ന് labour കണക്കുകൾ. ഗാർഹിക തൊഴിലാളികളെ കൂടാതെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 4 ലക്ഷത്തി 76 ആയിരത്തി 300 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഈ കണക്കനുസരിച്ച് രാജ്യത്തെ തൊഴിൽ വിപണിയിൽ 24 ശതമാനവും ഇന്ത്യക്കാർ തന്നെയാണെന്നാണ് വ്യക്തമാകുന്നത്. 39,219 ഇന്ത്യൻ തൊഴിലാളികളാണ് കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടയിൽ പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. കുവൈത്ത് തൊഴിൽ വിപണിയിലെ ഇന്ത്യക്കാരുടെ എണ്ണം 2021 ഡിസംബർ അവസാനം വരെയുള്ള കണക്ക് അനുസരിച്ച് 437,100 ആയിരുന്നു. ഈജിപ്ഷ്യൻ സ്വദേശികളാണ് ഇന്ത്യക്കാർക്ക് തൊട്ടു പിന്നിലുള്ളത്. 467,070 ഈജിപ്ഷ്യൻ തൊഴിലാളികളാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. ഇത് കുവൈത്തിലെ ആകെ തൊഴിലാളികളുടെ 23.6 ശതമാനം വരും. കഴിഞ്ഞവർഷത്തെ ആദ്യ 9 മാസങ്ങളിലെ കണക്ക് പ്രകാരം 16000 ത്തോളം ഈജിപ്തുകാരാണ് പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. ബംഗ്ലാദേശ് ഫിലിപ്പീൻസ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി തൊഴിലാളികളും കുവൈത്തിലെ തൊഴിൽ വിപണിയിൽ സജീവമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX