കുവൈത്ത് സിറ്റി: ഓരാഴ്ചക്കിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയത് 25,122 ഗതാഗത നിയമലംഘനങ്ങൾ. സംശയാസ്പദമായ മയക്കുമരുന്ന് കൈവശം വെച്ചതിനു ആറുപേരെ അറസ്റ്റ് ചെയ്തു. ജുഡീഷ്യറി അന്വേഷണത്തിലുള്ള ആറു വാഹനങ്ങൾ പിടിച്ചെടുത്തതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
അശ്രദ്ധമായി വാഹനമോടിച്ചതിന് 16 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയുമുണ്ടായി. 14 മോട്ടോർ ബൈക്കുകളും പിടിച്ചെടുത്തു. ഡിസംബർ 31 മുതൽ ജനുവരി ആറുവരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ 296 വലിയ അപകടങ്ങളും 1,024 ചെറിയ അപകടങ്ങളും കൈകാര്യം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX