തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി kerala police ജീവനക്കാരൻ പിടിയിൽ. വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്. ഇയാൾ പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറാണ്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെയാണ് 55കാരനായ പ്രകാശൻ വിളിച്ചിറക്കികൊണ്ടുപോയത്. പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പരാതി നൽകുകയും ഡിസംബർ 3 ന് പൊലീസ് കേസെടുക്കുകയുമായിരുന്നു. അതിന് ശേഷം പൊലീസ് പെൺകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോളാണ് പ്രകാശനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വീട്ടിൽ നിന്നും ഇറങ്ങിവന്ന പെൺകുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗം എറണാകുളത്തു എത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച ശേഷം, പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX