കുവൈത്ത് സിറ്റി; കുവൈറ്റിൽ പ്രവാസി മെഡിക്കൽ പ്രൊഫഷണലുകൾക്കും അധ്യാപകർക്കും family visa വേണ്ടി ഫാമിലി വിസ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്.പാർലമെന്റ് അംഗം എംപി മുഹമ്മദ് ഹയീഫ് അൽ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അഹ്മദ് നവാഫ് അൽ ജാബർ അൽ സബാഹുമായി പാർലമെന്റ് അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. വിവിധ വിഷയങ്ങളോടൊപ്പം പ്രവാസി മെഡിക്കൽ പ്രൊഫഷണലുകൾക്കും അധ്യാപകർക്കും ഫാമിലി വിസ അപേക്ഷയുമായി ബന്ധപ്പെട്ട് യോഗത്തിൽ അംഗങ്ങൾ അവരുടെ ശുപാർശകൾ സമർപ്പിച്ചു എന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX