കുവൈത്ത് സിറ്റി : കുവൈത്തിൽ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സ്വീകരിക്കാൻ house worker ഓൺലൈൻ സംവിധാനം മാനവ ശേഷി സമിതിയുടെ കീഴിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനം പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് മാനവ ശേഷി സമിതിയുടെ പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാൻ കഴിയും. ഇതിനായി 6 സേവനങ്ങളാണ് ലഭിക്കുക. പുതിയ സംവിധാനം വഴി തൊഴിലാളികൾക്ക് ഗാർഹിക തൊഴിലാളി ഓഫീസിനെതിരെയും സ്പോൺസർക്ക് എതിരെയും പരാതികൾ സമർപ്പിക്കാവുന്നതാണ്. തൊഴിലാളിയുടെ താമസ രേഖ മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും പുതിയ സംവിധാനം വഴി ലഭ്യമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX