Posted By user Posted On

best baby swingപുതുവർഷച്ചിരി; കുവൈത്തിൽ പുതുവത്സരത്തിൽ പിറന്നത് നാല് ഇന്ത്യൻ കുഞ്ഞുങ്ങൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ പുതു വത്സര ദിനത്തിൽ 4 ഇന്ത്യക്കാരായ കുഞ്ഞുങ്ങൾ പിറന്നു. മൂന്ന് പെൺകുഞ്ഞുങ്ങളും ഒരു ആൺകുട്ടിയുമാണ് പിറന്നത്. ഇതിൽ 3 പ്രസവങ്ങൾ ഫർവാനിയ ആശുപത്രിയിലും ഒരു പ്രസവം മെട്രണിറ്റി ആശുപത്രിയിലുമാണ് നടന്നത്. ഫർവാനിയ ആശുപത്രിയിൽ പുതു വർഷത്തിൽ നടന്ന 5 പ്രസവങ്ങളാണ് പുതുവത്സര ദിനത്തിൽ നടന്നത്. അതിൽ മൂന്നും ഇന്ത്യകാരുടെതാണ് . പുതു വർഷ ദിനത്തിൽ 28 പ്രസവങ്ങളിലായി ആകെ 33 കുഞ്ഞുങ്ങളാണ് കുവൈത്തിൽ പിറന്നത് . ഇവരിൽ 17 പെൺകുഞ്ഞുങ്ങളും 16 ആൺ കുഞ്ഞുങ്ങളുമാണ്.പുതു വർഷ ദിനത്തിൽ 14 കുവൈത്തി സ്ത്രീകളാണ് പ്രസവിച്ചത്. രണ്ടു പ്രസവങ്ങളിൽ 3 കുഞ്ഞുങ്ങൾ വീതവും മറ്റു 2 പ്രസവങ്ങളിൽ ഇരട്ട കുഞ്ഞുങ്ങളും പിറന്നു. പുതു വർഷ ദിനത്തിൽ വിദേശികളിൽ ഏറ്റവും അധികം പ്രസവം നടന്നത് ഇന്ത്യക്കാരുടെതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *